Monday, November 19, 2018

യൂണിറ്റ്ഉല്‍ഘാടനം ..

വെസ്റ്റ് മങ്ങാട് സെന്‍റ്ജോസഫ്‌സ് & സെന്‍റ്സിറിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതിയ നാഷണല്‍ സര്‍വിസ് സ്കീം യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉത്ഘാടനം ചൊവന്നൂര്‍ ബ്ലോക്ക്‌വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രി എം.വി പ്രശാന്ത്മാസ്റ്റര്‍ നിര്‍വഹിച്ചു. യൂണിറ്റിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം നാഷണല്‍ സര്‍വിസ് സ്കീമിന്റെ പ്രത്യേക പരിപാടിയായ 'പുനര്‍ജനി' യുടെഭാഗമായി സ്കൂളിലെ എല്ലാ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും അവയവദാനസമ്മതപത്രം കൈമാറി നിര്‍വഹിച്ചു. സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് പോര്‍കുളം ഗ്രാമപഞ്ചായത്തിലെ 13 ആം വാര്‍ഡിനെ ദത്തുഗ്രാമമായി സമ്മേളനത്തില്‍ വച്ച് പ്രഖ്യാപിച്ചു.
പോര്‍കുളം  ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ് ശ്രിമതി. ഓമന ബാബു അധ്യക്ഷയായ ചടങ്ങില്‍ എന്‍.എസ്.എസ് കുന്നംകുളം ക്ലസ്റ്റര്‍ പി.എ.സി മെംബര്‍ ശ്രീ. ലിന്റോ വടക്കന്‍ , സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ തടവിളയില്‍, വാര്‍ഡ്‌ മെമ്പര്‍ ശ്രിമതി അംബിക മണിയന്‍, പ്രിന്‍സിപ്പല്‍ ബിജി ഡേവിഡ്‌  അധ്യാപിക സി.ആര്‍.മേഴ്സി, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ശ്രീ.വിഷ്ണു ഭാരതീയന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുഭാഷ് മാത്യു സ്വാഗതവും എന്‍.എസ്.എസ് ലീഡര്‍ അഞ്ജന വി.എന്‍ നന്ദിയും പറഞ്ഞു.

ഉല്‍ഘാടനത്തെത്തുടര്‍ന്ന് പി.എ.സി മെമ്പര്‍ ലിന്റോ വടക്കന്‍ മാഷ് കുട്ടികള്‍ക്ക് സ്പെസിഫിക്‌ ഓറിയെന്‍റെഷന്‍  ക്ലാസ്സ്‌ നല്‍കി...

No comments:

Post a Comment